lorry
ലോറി കടയിലേക്ക് ഇടിച്ചു കയറിയ നിലയിൽ

കൊട്ടിയം: ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി റോഡരികിലുള്ള പഴക്കടയിലേക്ക് ഇടിച്ചുകയറി. കടയ്ക്കുള്ളിലോ, വഴിയാത്രക്കാരോ സംഭവ സമയത്ത് ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ പുലർച്ചേ മൂന്നു മണിയോടെ കൊല്ലൂർവിള പള്ളിമുക്ക് പെട്രോൾ പമ്പിന് എതിർവശത്തുള്ള കടയിലേയ്ക്കാണ് ലോറി ഇടിച്ചു കയറിയത്.കൊല്ലം ഭാഗത്തു നിന്ന് കാലിത്തിറ്റ കയറ്റിവന്ന ലോറിക്കാണ് നിയന്ത്രണം നഷ്ടമായത്.

കടയുടെ മുൻവശം പൂർണമായും തകരുകയും കടയിലെ പഴവർഗ്ഗങ്ങൾ നശിക്കുകയും ചെയ്തു.പത്തു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്.