same-
തൃക്കടവൂർ ശ്രീ വിദ്യാധിരാജാ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചട്ടമ്പിസ്വാമി ജയന്തി ആഘോഷ സമ്മേളനം കരിമ്പിൻപുഴ ശ്രീ ശിവ ശങ്കരാശ്രമം മഠാധിപതി സ്വാമി ആത്മാനന്ദ നിർവഹിക്കുന്നു

കൊല്ലം : ചട്ടമ്പിസ്വാമിയുടെ 169 - മത് ജയന്തി ആഘോഷം തൃക്കടവൂർ

ശ്രീ വിദ്യാധിരാജാ സേവാസമിതിയുടെ ആഭിമുഖ്യത്തിൽ നടന്നു. സമിതി പ്രസിഡന്റ് പ്രൊഫ.ഭാസ്കരൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന ജയന്തി സമ്മേളനം കരിമ്പിൻപുഴ ശ്രീ ശിവ ശങ്കരാശ്രമം മഠാധിപതി സ്വാമി ആത്മാനന്ദ ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഭാഗവതസൂരി അശോക് ബി. കടവൂർ, പ്രാക്കുളം പ്രഭാകരൻപിള്ള , സത്സംഗം രവീന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. കലാമത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നിർദ്ധനവിദ്യാർത്ഥികൾക്കുള്ള പഠനോപകരണവിതരണവും സമിതി സെക്രട്ടറി സതീശൻപിള്ള നിർവഹിച്ചു. ശ്രീ ശിവസഹസ്രനാമ പാരായണാർച്ചനയും ശ്രീവിദ്യാധിരാജ പുരാണ പാരായണവും നടന്നു. യോഗത്തിൽ എം. ജനാർദ്ദനൻ സ്വാഗതവും പ്രേംചന്ദ് നന്ദിയും പറഞ്ഞു. സമിതി മുൻ സെക്രട്ടറിയും വിദ്യാധിരാജാ പബ്ളിക്കേഷൻ ഡയറക്ടറുമായിരുന്ന കെ.ആർ.സി. പിള്ളയുടെ നിര്യാണത്തിൽ മൗനപ്രാർത്ഥനയും നടന്നു.