photo
അഞ്ചൽ തഴമേൽ വിജ്ഞാനോദയം ഗ്രന്ഥശാല സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ചലച്ചിത്രതാരം പി. ശ്രീകുമാർ നിർവ്വഹിക്കുന്നു.

അഞ്ചൽ: തഴമേൽ വിജ്ഞാനോദയം ഗ്രന്ഥശാല സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ചലച്ചിത്രതാരം പി.ശ്രീകുമാർ നിർവഹിച്ചു. ആർ.വിശ്വംഭരൻ അദ്ധ്യക്ഷനായി. വിവിധമേഖലയിൽ പ്രഗത്ഭരായവരെ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി. മുരളീകൃഷ്ണനും മുതിർന്ന തൊഴിലുറപ്പ് തൊഴിലാളികളെ കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹനും ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കൃഷ്ണൻകുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

എസ്.ബൈജു, ലൈബ്രറി സെക്രട്ടറി വി.സുരേഷ്, എ.സക്കീർ ഹുസൈൻ, അഖിൽ രാധാകൃഷ്ണൻ, ഉമേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.