പുനലൂർ: പുനലൂർ നഗരസഭയുടെ ഓണം ഫെസ്റ്റിൽ പുനലൂർ ശബരിഗിരി സ്കൂളിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനവും കലാവിരുന്നും ശബരിഗിരി സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. തോട്ടം രാജശേഖരൻ നായർ മുഖ്യാഥിതിയും നഗരസഭ ചെയർപേഴ്സൺ നിമ്മിഎബ്രഹാം വിശിഷ്ടാഥിതിയുമായി. നഗരസഭ ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, കൗൺസിലർ അഖിലസുധാകരൻ,സ്കൂൾ പ്രഥമാദ്ധ്യാപിക എം.ആർ.രശ്മി, സ്റ്റാഫ് പ്രതിനിധി സാബു ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു. കലാ- സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പുനലൂർ എസ്.ആർ.ത്യാഗരാജൻ, കെ.ആനന്ദവർമ്മ, ഷാജി എം.പുനലൂർ, രശ്മിരാജ്, എസ്.വിജയകുമാരി, ജി.എസ്.അനിൽഗോവിന്ദ്,വി.വിഷ്മുദേവ് തുടങ്ങിയവരെ ചടങ്ങിൽ ഡോ.വി.കെ.ജയകുമാർ ഉപഹാരം നൽകി ആദരിച്ചു.