 
അഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പോഷണ വാരാചണം 2022 പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ നിർവഹിച്ചു. കരിമ്പിൻകോണം ജെൻഡർ റിസോഴ്സ് സെന്ററിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ചിന്നു വിനോദ് അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി.അജിത്ത്, ഷൈൻ ബാബു, രാജി, അംഗങ്ങളായ ഡോൺ വി.രാജ്, അജിമോൾ, മഞ്ജുലേഖ, ഫാസിയ ഷംനാദ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ദിവ്യ തുടങ്ങിയവർ പങ്കെടുത്തു. അങ്കണവാടിയിലെ കുട്ടികൾക്കും അമ്മമാർക്കും പോഷകമൂല്യമുള്ള ഭക്ഷണം നൽകുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം.