circus-

കൊല്ലം: കൊല്ലം ആശ്രാമം മൈതാനത്ത് ഹൗസ് ഫുള്ളായി തിമിർക്കുകയാണ് ജംബോ റഷ്യൻ സർക്കസ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കൊല്ലത്ത് എത്തിയ സർക്കസ് കാണാൻ ജില്ലയുടെ മുക്കിലും മൂലയിലും നിന്ന് കുടുംബങ്ങൾ കൂട്ടത്തോടെ എത്തുകയാണ്.

സൂപ്പർ ഹിറ്റ് സിനിമ ആസ്വദിക്കുന്ന ത്രില്ലിലാണ് ഭൂരിഭാഗം പേരും ജംബോ സർക്കസ് കണ്ടിറങ്ങുന്നത്. പ്രകടനം അല്പനേരം കൂടി നീണ്ടിരുന്നെങ്കിലെന്ന ആഗ്രഹവും പലരും പങ്കുവയ്ക്കുന്നുണ്ട്. പുതിയ ഇനങ്ങൾ അണിനിരത്തിയതിനൊപ്പം പരമ്പരാഗത പ്രകടനങ്ങളുടെ ശൈലി മാറ്റവും എല്ലാവരെയും ആകർഷിക്കുന്നുണ്ട്.

താൻസാനിയൻ കലാകാരനായ ആന്റണി മാക്സ്മില്ലൻ അവതരിപ്പിക്കുന്ന വെയിറ്റ് ലിഫ്റ്റിഗ് ഡംമ്പൽ ഷോയാണ് പ്രധാന ആകർഷണം. കൂടാതെ ഒരു കൂട്ടം താൻസാനിയൻ കലാകാരന്മാരും കലാകാരിയും അവതരിപ്പിക്കുന്ന ഫയർ ഡാൻസ്, പിരമിഡ് അക്രബേറ്റ്, മുകേഷ് താനിയ ദമ്പതിമാരുടെ ഡബിൾ റിഗ് ബാലസ്, ഡാർക്ക് ഗ്ലോബ് റൈഡിഗ് എന്നിവ പ്രേക്ഷകരെ ഏറെ ആകർഷിക്കുന്നുണ്ട്. ജംബോസർക്കസിന്റെ പ്രദർശനം 26 ന് സമാപിക്കുമെന്ന് മീഡിയ കോ - ഓർഡിനേറ്റർ കെ.പി.രാജീവ് അറിയിച്ചു. ഉച്ചയ്ക്ക് 1ന്, വൈകിട്ട് 4ന്, രാത്രി 7ന് എന്നിങ്ങനെ ദിവസേന മൂന്നു പ്രദർശനങ്ങളാണുള്ളത്.