കൊല്ലം : അന്താരാഷ്ട്ര സമുദ്ര തീര ശുചീകരണ ദിനാഘോഷത്തിന്റെ ഭാഗമായി 17ന് ജില്ലയിലെ 15 സെന്ററുകളിലായി ശുചീകരണം നടക്കും. ജില്ലയിലെ പ്രധാന പരിപാടി കൊല്ലം ബീച്ചിൽ നടക്കും. വിവിധ സ്കൂൾ, കോളേജ്കളിലെ എൻ.എസ്.എസ് യൂണിറ്റുകളും നഴ്സിംഗ് വിദ്യാർത്ഥികളും വിവിധ എൻ.ജി.ഒ സംഘടന പ്രവർത്തകരും കലാ സാംസ്‌കാരിക പ്രവർത്തകരും വിവിധ ആദ്ധ്യാത്മിക കേന്ദ്രങ്ങളും പങ്കാളികളാകും.

പരിസ്ഥിതി സ്നേഹികൾ പ്രവർത്തനങ്ങളുമായി സഹകരണമെന്ന് ക്ളീൻ കോസ്റ്റ് സേഫ് സീ ഓർഗനൈസിംഗ് കമ്മിറ്റി ജില്ല ചെയർമാൻ പൊയ്‌ലക്കട രാജൻ നായർ,​ കൺവീനർ എസ്.രഞ്ജൻ എന്നിവർ അഭ്യർത്ഥിച്ചു.