 
കുളത്തൂപ്പുഴ: സഹകരണബാങ്കിന്റെ നേതൃത്വത്തിൽ കുളത്തൂപ്പുഴയിൽ ആംബുലൻസ് സേവനം തുടങ്ങി. കുറഞ്ഞനിരക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിലാണ് സേവനം ലഭ്യമാക്കുന്നത്. മൊബൈൽ മോർച്ചറിയും മറ്റ്ആധുനികസംവിധാനങ്ങളോടും പുറത്തിറക്കിയ ആംബുലസിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ബി.രാജീവ് നിർവഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.ജോണി, കെ.ജി. ബിജു, സുബൈർ അബ്ദുൾഖരിം, പ്രിയരാജ്, എം. സൈഫുദീൻ, ഷാനിഫാബീവി, ആരോമൽ, മിനിവർഗീസ്, സനൽസാമിനാഥൻ, സെക്രട്ടറി ബി.ബിന്ദു തുടങ്ങിയവർ പങ്കെടുത്തു