എഴുകോൺ : കരീപ്ര ഗ്രാമപഞ്ചായത്തിൽ വളർത്ത് നായ്ക്കൾക്കും പൂച്ചകൾക്കും പേവിഷ പ്രതിരോധ വാക്സിൻ നൽകും. ഇന്ന് പ്ലാക്കോട് ഹൗസിംഗ് കോളനി കോമ്പൗണ്ടിലും 17ന് ഏറ്റുവായിക്കോട് അങ്കണവാടി പരിസരത്തും 19ന് ഇടക്കിടം മാർക്കറ്റ് പരിസരത്തും രാവിലെ 10 മുതൽ 1 വരെ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പുകൾ ഉണ്ടായിരിക്കും. കൂടാതെ എല്ലാ ദിവസവും തളവൂർക്കോണം മൃഗാശുപത്രിയിൽ രാവിലെ 9 മുതൽ 3 മണി വരെ വാക്‌സിനേഷൻ നടക്കും. കുത്തിവയ്പ്പ് കേന്ദ്രങ്ങളിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 15 രൂപ നൽകണം.