 
ചവറ : കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ കോൺഫ്രിയ തിരുനാളിന് കൊടിയേറി. 25ന് സമാപിക്കും. തിരുനാൾ കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാദർ മിൽട്ടൺ ജോർജ്ജ് നിർവഹിച്ചു.
തുടർന്ന് നടന്ന തിരുനാൾ സമാരംഭ ദിവ്യബലിക്ക് ഫാ.വെരി.റവ. മോൺ.വിൻസെന്റ് മച്ചാഡോ മുഖ്യകാർമികത്വം വഹിച്ചു. ഫാ.അലക്സ് പി.എം.ഐ വചനപ്രഘോഷണം നിർവഹിച്ചു. ഫാ.പ്രേം ഹെൻട്രി , ഫാ.മിൽട്ടൺ ജോർജ് എന്നിവർ സഹകാർമ്മികരായി. പരിശുദ്ധ ഉപഹാര മാതാവിന്റെ പരസ്യ വണക്ക പ്രതിഷ്ഠ തിരു കർമ്മവും നടന്നു.
23ന് രാവിലെ 6.30ന് ലത്തോർ പ്രദക്ഷിണം ,വൈകിട്ട് 4ന് സന്തമേശ, 4.30ന് ജപമാല, ലിറ്റനി,വേസ്പര,ദിവ്യകാരുണ്യ ആരാധന. തുടർന്ന് ഭക്തിനിർഭരമായ കായൽ പ്രദക്ഷിണവും നടക്കും.
24ന് രാവിലെ 7നു പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികൾക്കുള്ള സ്വീകരണം. തുടർന്ന് നടക്കുന്ന ദിവ്യബലിയ്ക്ക് ഫാ. ജി മിൽട്ടൺ മുഖ്യകാർമ്മികത്വം വഹിക്കും. വൈകിട്ട് 4.30ന് ജപമാല, ലിറ്റനി, വേസ്പര, ആരാധന. തുടർന്ന് തിരുനാൾ പ്രദക്ഷിണം. ദേവാലയത്തിൽ നിന്ന് ആരംഭിച്ച് ശങ്കരമംഗലം വഴി തിരികെ ദേവാലയത്തിൽ എത്തിച്ചേരും. രാത്രി 9ന് നാടകം, തിരുനാൾ സമാപന ദിവസമായ 25ന് രാവിലെ 6നും 7നും ദിവ്യബലി.രാവിലെ 9.30ന് ആഘോഷമായ തിരുനാൾ ദിവ്യബലിയ്ക്ക് റവ.ഡോ.ജോസഫ് ജോൺ മുഖ്യകാർമ്മികത്വം വഹിക്കും. ഫാ.ജയന്ത് ഒ.എഫ് .എം വചനപ്രഘോഷണം നിർവഹിക്കും. വൈകിട്ട് 4 ന് നടക്കുന്ന തിരുനാൾ സമാപന ദിവ്യബലിയ്ക്ക് റവ.ഫാ. പ്രേം ഹെൻട്രി മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് കൊടിയിറക്ക് . രാത്രി 9 ന് നാടകം. തിരുനാളിനോടനുബന്ധിച്ച് ദിവസവും രാവിലെ 6 നും ഉച്ചയ്ക്ക് 12 നും ദിവ്യബലി, വൈകിട്ട് 4.30ന് ജപമാല, ലിറ്റനി, ദിവ്യബലി, ആരാധന എന്നിവ നടക്കും. തിരുനാളിനോട് അനുബന്ധിച്ച് വ്യാപാരമേളയും നടക്കും.