കൊല്ലം: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നഗരത്തിൽ ഇന്ന് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. ആലപ്പുഴ ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ രാവിലെ 9 വരെ ശക്തികുളങ്ങര ബൈപ്പാസ് വഴി മേവറം റൂട്ടിലും രാവിലെ 9 മുതൽ കെ.എം.എം.എൽ, ഭരണിക്കാവ്, കുണ്ടറ, കൊട്ടിയം വഴിയും വൈകിട്ട് 4 മുതൽ പുതിയകാവ്, ചക്കുവള്ളി, ഭരണിക്കാവ്, കുണ്ടറ, കൊട്ടിയം വഴിയും പോകേണ്ടതാണ്. തിരികെയുള്ള വാഹനങ്ങളും ഇതേ റൂട്ടിൽ യാത്ര ചെയ്യണമെന്ന് സിറ്റി പൊലീസ് അറിയിച്ചു.