കൊട്ടാരക്കര: രവി വർമ്മ കോളജ് ഒഫ് ഫൈൻ ആർട്ട്സ് സ്ഥാപകനും പ്രിൻസിപ്പലുമായിരുന്ന ആർട്ടിസ്റ്റ് ശശിധരന്റെ അനുസ്മരണാർത്ഥം നാളെ സ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്ര രചനാ മത്സരവും ചിത്ര പ്രദർശനവും നടക്കും. ചിത്ര രചനാ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എൽ.പി, യു.പി, എച്ച്.എസ് വിദ്യാർത്ഥികൾ രാവിലെ 9ന് കോളേജിൽ എത്തിച്ചേരണം മത്സര വിജയികൾക്ക് കാഷ് അവാർഡും മെമെന്റോയും സർട്ടിഫിക്കറ്റുകളും നൽകും. കൂടുതൽ വിവരങ്ങൾക്ക്: 93873565587, 7902892932.