 
കൊല്ലം: ജില്ലാഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി) സംയുക്തമായി സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ സംഗീത നാടക അക്കാദമി പുരസ്ക്കാരജേതാവ് മാരായമുട്ടം ജോണി കഥാപ്രസംഗം അവതരിപ്പിച്ചു. സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഡോ.ഷാഹിദ കമാൽ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രിക ടീച്ചർ ഓണസന്ദേശം നൽകി. സ്നേഹാശ്രമം ചെയർമാൻ ബി.പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി പത്മാലയം ആർ.രാധാകൃഷ്ണൻ സ്വാഗതവും മാനേജർ ബി.സുനിൽകുമാർ നന്ദിയും പറഞ്ഞു. ഓണസദ്യക്ക് ശേഷം സ്റ്റാർ ഡാൻസേഴ്സ് നൃത്തവിദ്യാലയത്തിലെ കുട്ടികൾ നൃത്ത പരിപാടികൾ അവതരിപ്പിച്ചു.