sujith-

കൊല്ലം: പി.സി.വിനോദ് ചിത്രകലാ പുരസ്‌കാരം കേരളകൗമുദിയിലെ കാർട്ടൂണിസ്റ്റ് ടി.കെ.സുജിത്തിന്.പതിനായിരം രൂപയും പ്രദീപ് ശശി രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്ന അവാർഡ് പി.സി.വിനോദിന്റെ രണ്ടാംചരമ വാർഷിക ദിനമായ 26 ന് ജന്മനാടായ കുഴിമതിക്കാട് വച്ച് കവി കുരീപ്പുഴ ശ്രീകുമാർ നൽകുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ഡോ.പി.ഡി.സലിം അറിയിച്ചു. നാരായണ ഭട്ടതിരി, ആറ്റിങ്ങൽ രാജൻ ബാബു, ഡോ.പി.സി.റോയി എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.