photo
അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് അഞ്ചൽ ശബരിഗിരി സ്കൂളിൽ നടന്ന ചടങ്ങിൽ നീറ്റ് പരീക്ഷയിൽ ഉന്നതവ വിജയം കരസ്ഥമാക്കിയ അനാമിക ജെ.അജയനെ സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമാർ ഉപഹാരം നൽകി ആദരിക്കുന്നു. ഡോ. ശബരീഷ് ജയകുമാർ, പ്രിൻസിപ്പൽ ആശ എന്നിവർ സമീപം

അഞ്ചൽ: അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂളിൽ അദ്ധ്യാപക ദിനാചരണവും ഗുരുക്കന്മാരെ ആദരിക്കൽ ചടങ്ങും നടന്നു. ചടങ്ങുകൾ ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ സ്കൂളിലെ പൂർവ വിദ്യാർത്ഥി അനാമിക ജെ.അജയനെ സ്കൂൾ ചെയർമാൻ ഡോ.വി.കെ. ജയകുമാർ ഉപഹാരം നൽകി അനുമോദിച്ചു. സ്കൂൾ സെക്രട്ടറി ഡോ.ശബരീഷ് ജയകുമാർ, പ്രിൻപ്പൽ ബി.ആശ തുടങ്ങിയവർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും കലാപരിപാടികളും നടന്നു.