vilambara
വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് പത്തനാപുരത്ത് നടന്ന വിളംബര ജാഥ വിശ്വകർമ്മ സർവീസ് സൊസൈറ്റി യുവജന ഫെഡറേഷൻ കൊല്ലം ജില്ലാ പ്രസിഡന്റ്‌ പി.കെ.ജിതിൻലാൽ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് പത്തനാപുരത്ത് നടന്ന വിളംബര ജാഥ വിശ്വകർമ്മ സർവീസ് സൊസൈറ്റി യുവജന ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്‌ പി.കെ.ജിതിൻലാൽ ഉദ്ഘാടനം ചെയ്തു.താലൂക്ക് യൂണിയൻ സെക്രട്ടറി കെ.വേണുഗോപാൽ അദ്ധ്യക്ഷനായി. യുവജന ഫെഡറേഷൻ ജില്ലാ സെക്രട്ടറി വി. വിഷ്ണുനാഥ് സ്വാഗതം പറഞ്ഞു. ജില്ലാ ഖജാൻജി എസ്.കെ.രഞ്ജിത്ത്, ബോർഡ്‌ അംഗങ്ങളായ കെ. ശിവാനന്ദൻ, എസ്. രാജേന്ദ്രൻ ആചാരി, ബി.രമേശൻ, അഖിൽ സുഭാഷ് എന്നിവർ പങ്കെടുത്തു.