1-
രാജേഷ്

കൊല്ലം: കരുനാഗപ്പള്ളി ഓച്ചിറ വവ്വക്കാവിൽ വില്പനയ്ക്കായെത്തിച്ച 19 കിലോ കഞ്ചാവുമായി വിവിധ കേസുകളിലായി രണ്ട് യുവാക്കളെ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര കോഴിക്കോട് പറമ്പിൽ വീട്ടിൽ രാജേഷ് (ദീപു, 39), കുലശേഖരപുരം കടത്തൂർ മുറിയിൽ മഠത്തിൽ വീട്ടിൽ ഷംനാദ് (26) എന്നിവരാണ് പിടിയിലായത്. ഇവരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊല്ലം ഡെപ്യുട്ടി എക്‌സൈസ് കമ്മിഷണർ സുരേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇവർ ഒരാഴ്ചയായി എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് എക്‌സൈസ് സൈബർ സെൽ അംഗങ്ങളായ വിമൽ, വൈശാഖ് എന്നിവരുടെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൈമാറ്റവിവരം അറിഞ്ഞത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ബി. വിഷ്ണു, പ്രിവന്റീവ് ഓഫീസർമാരായ ആർ. മനു, കെ.ജി. രഘു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനാഥ്, മുഹമ്മദ് കാഹിൽ ബഷീർ, നിഥിൻ, അജിത് ഡ്രൈവർ നിഷാദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.