patti-
കുളത്തൂപ്പുഴ പഞ്ചായത്തിലെ പാവിളക്കോണം അങ്കണവാടിയിൽ സംഘടിപ്പിച്ച പേവിഷ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പിന് വൈസ് പ്രസിഡന്റ് നദീറ സൈഫുദീൻ നേതൃത്വം നൽകുന്നു

കുളത്തൂപ്പുഴ: ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പിന് കുളത്തൂപ്പുഴയിൽ തുടക്കമായി. പാവിളക്കോണം അങ്കണവാടിയിൽ സംഘടിപ്പിച്ച ക്യാമ്പ് വൈസ് പ്രസിഡന്റ് നദീറ സൈഫുദീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സിസിലി ജോബ് അദ്ധ്യക്ഷനായി. മൃഗ ഡോ. ജിജിൻ, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ലീലുകുമാരി, ഷീജ, ഹേമലത തുടങ്ങിയവർ നേതൃത്വം നൽകി.