anc
കല്ലടയാറിന്റെ തീരത്ത് നിർമ്മാണം നിലച്ച പാർക്ക്

പുനലൂർ: വിനോദ സഞ്ചാര സാദ്ധ്യതകൾ മുന്നിൽക്കണ്ട് കല്ലടയാറിന്റെ തീരത്ത് ടൂറിസം വകുപ്പ് നിർമാണം ആരംഭിച്ച പാർക്ക് ഈ ഓണത്തിന് തുറക്കുമെന്ന് പറഞ്ഞിട്ടും തുറന്നില്ല. 5 ലക്ഷം രൂപയുടെ പ്രവൃത്തികൾ കൂടി പൂർത്തിയാക്കുന്നതിന്റെ സാങ്കേതികതയിൽ തട്ടിയാണ് പാർക്ക് തുറക്കൽ അനിശ്ചിതമായി നീളുന്നത്. അഞ്ച് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച പാർക്ക് നാലാമത്തെ ഓണം കഴിഞ്ഞിട്ടും തുറക്കാത്തത്

39.96 ലക്ഷം രൂപ ചെലവഴിച്ച് നി‌ർമ്മാണം

39.96 ലക്ഷം രൂപ ചെലവഴിച്ചാണ് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് പുറകിലൂടെ കടന്ന് പോകുന്ന കല്ലടയാറിന്റെ തീരത്ത് പാർക്ക് നിർമ്മാണം ആരംഭിച്ചത്. പദ്ധതിയനുസരിച്ചുള്ള നി‌ർമ്മാണം ഏകദേശം പൂർത്തിയായിട്ടുണ്ട്. ഇനി പാർക്കിന്റെ തെക്കുഭാഗത്ത് വെട്ടിപ്പുഴ തോടിനോടു ചേർന്ന സ്ഥലം വൃത്തിയാക്കി നിർമ്മാണം നടത്തുന്നതിനും സിമന്റ് പൂശുന്നതുമുൾപ്പടെയുള്ള നിർമ്മാണ ജോലികളാണ് ശേഷിക്കുന്നത്. അതിന് ഇനി അടങ്കൽ തയ്യാറാക്കണം.

കാടുമൂടി പാ‌ർക്ക്

കല്ലടയാറിനോടു ചേർന്ന് നടപ്പാത, സ്നാനഘട്ടം, വള്ളക്കടവ്, വിശ്രമ മണ്ഡപം, പടിപ്പുര, സ്റ്റീൽ ബെഞ്ചുകൾ
തുടങ്ങിയവ ഉൾപ്പെടുന്നതാണ് പാർക്ക്. ഇറിഗേഷൻ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.
പലഘട്ടങ്ങളിലായി 90 ശതമാനത്തോളം നിർമ്മാണ ജോലികൾ പൂർത്തിയാക്കിയ പാർക്ക് ഇപ്പോൾ കാടുമൂടിയ അവസ്ഥയിലാണ്. ശേഷിക്കുന്ന നിർമ്മാണങ്ങൾ ഉടൻ പൂർത്തിയാക്കി പാർക്ക് വിനോദ സഞ്ചാരികൾക്ക് തുറന്നു നൽകണമെന്നാണ് പൊതുആവശ്യം