ചാത്തന്നൂർ : അഖില കേരള വിശ്വകർമ്മ മഹാസഭ ചാത്തന്നൂർ താലൂക്ക് യൂണിയന്റെ വിശ്വകർമ്മ ദിനാഘോഷം ഇന്ന് നടക്കും. വൈകിട്ട് 3ന് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഡോ. മുഞ്ഞിനാട് പത്മകുമാർ ഉദ്ഘാടനം ചെയ്യും. ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് പുഷ്പൻ വേള മാനൂർ അദ്ധ്യക്ഷത വഹിക്കും. രാവിലെ 9 ന് വിശ്വകർമ്മ ദേവപൂജ വൈകിട്ട് 3 ന് സാംസ്കാരിക സമ്മേളനം, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ നടക്കുമെന്ന് സംഘാടക സമിതി കൺവീനർ അനന്തൻ കല്ലുവാതുക്കൽ അറിയിച്ചു.