prathy
പ്രതി സനൽകുമാർ

ഓയൂർ: ഓയൂർ ചുങ്കത്തറയിൽ പ്രവർത്തിക്കുന്ന സ്വകാര്യപണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെക്കാനെത്തിയ യുവാവിനെ സ്ഥാപന ഉടമ പിടികൂടി പൊലീസിലേൽപ്പിച്ചു. കൈതക്കുഴി ആദിച്ചനല്ലൂർ ആൽത്തറ വീട്ടിൽ സനൽകുമാർ (35)ആണ് പിടിയിലായത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. 25 ഗ്രാം തൂക്കം വരുന്ന 916 ഹാൾമാർക്ക് രേഖപ്പെടുത്തിയ മാലയുമായെത്തിയ യുവാവ് പണയത്തുകയായി ഒരുലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ 90000 രൂപയേ പണയത്തുകയായി ലഭിക്കുകയുള്ളുവെന്ന് പറയുകയും തിരിച്ചറിയിൽ രേഖ ആവശ്യപ്പെടുകയും ചെയ്തു. തിരിച്ചറിയിൽ രേഖ നല്കുന്നതിനിടെ 80000 രൂപയായാലും മതിയെന്നു പറയുകയും സംസാരത്തിൽ പന്തികേടുതോന്നുകയും ചെയ്തതോടെ സ്ഥാപന ഉടമ മാല വിശദമായി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. ഉടൻ സ്ഥാപന ഉടമ വിവരമറിയിച്ചതിനെ തുടർന്ന് പൂയപ്പള്ളി പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.