
കൊല്ലം: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി മാതാഅമൃതാനന്ദമയി ദേവിയെ സന്ദർശിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് രാഹുൽ അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തിയത്. മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തിൽ രാഹുലിനെ സ്വീകരിച്ചു. തുടർന്ന് 45 മിനിറ്റോളം അമ്മയുമൊത്ത് ചെലവഴിച്ച ശേഷം 9.30 മണിയോടെയാണ് അമൃതപുരിയിൽ നിന്ന് മടങ്ങിയത്.