കരുനാഗപ്പള്ളി: പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9 മുതൽ അയണിവേലിക്കുളങ്ങര കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സാഹിത്യ ക്യാമ്പ് നടക്കും. 10 ന് ആരംഭിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കവി പ്രഭാവർമ്മ നിർവഹിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.പി.രാമനുണ്ണി അദ്ധ്യക്ഷനാകും. ക്യാമ്പ് ഡയറക്ടർ ഡോ.വള്ളിക്കാവ് മോഹൻദാസ് ക്യാമ്പിനെക്കുറിച്ച് വിശദീകരിക്കും. ജില്ലാ സെക്രട്ടറി മണപ്പള്ളി ഉണ്ണികൃഷ്ണൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി പി.ദീപു നന്ദിയും പറയും. തുടർന്ന് നോവൽ, കവിത, നിരൂപണം, ഭാഷയും സാഹിത്യവും എന്നീ വിഷയങ്ങളെ കുറിച്ച് കെ.പി.രാമനുണ്ണി, പ്രഭാവർമ്മ, പ്രൊഫ.എ.ജി.ഒലീന, പ്രൊഫ.അജയപുരം ജ്യോതിഷ് കുമാർ എന്നിവർ ക്ലാസുകൾ എടുക്കും. ഉച്ചക്ക് 2 മുതൽ വി.വി.കുമാറും അശോക് ഡിക്രൂസും ക്ലാസെടുക്കും. 3ന് നടക്കുന്ന സർഗ സംവാദം അസോസിയേഷൻ രക്ഷാധികാരി ചവറ കെ.എസ്.പിള്ള ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.വാസുദേവൻ അദ്ധ്യക്ഷനാകും. പ്രൊഫ.എം.ചന്ദ്രബാബു, യു.വിക്രമൻ, ശാന്താ തുളസീധരൻ, ദിലീപ് കുമാർ, പൂവറ്റൂർ ബാഹുലേയൻ, കലേഷ് കെ.പി.എ.സി, പ്രൊഫ.എസ്.അജയൻ, എം.സങ്, ഉഷാകുമാരി, തഴവാ രാധാകൃഷ്ണൻ, ഫാത്തിമ താജുദ്ദീൻ, ശാസ്താംകോട്ട ഭാസ്, ഡി.മുരളീധരൻ, പോണാൽ നന്ദകുമാർ, സജീവ്കുമാർ, നന്ദകുമാർ വള്ളിക്കാവ് എന്നിവർ പങ്കെടുക്കും. ആദിനാട് തുളസി സ്വാഗതവും നീരാവിൽ വിശ്വമോഹൻ നന്ദിയും പറയും. വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡോ.വള്ളിക്കാവ് മോഹൻദാസ് അദ്ധ്യക്ഷനാകും. ക്യാമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം കെ.പി.രാമനുണ്ണി നിർവഹിക്കും. കെ.എൻ.കെ. നമ്പൂതിരി, അഡ്വ.വിജയകുമാർ, ഐ.ഷിഹാബ്, ഡി.സുകേശൻ എന്നിവർ പ്രസംഗിക്കും. അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ആർ.രവി സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ഡോ.കെ.കൃഷ്ണകുമാർ നന്ദിയും പറയും.