photo
സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഓപീസിന് മുന്നിൽ ആർ.രാമചന്ദ്രൻ പതാക ഉയർത്തുന്നു.

കരുനാഗപ്പള്ളി: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി മണ്ഡലത്തിൽ പതാകദിനം ആചരിച്ചു. സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിന് മുന്നിലുള്ള കൊടിമരത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ.രാമചന്ദ്രൻ പതാക ഉയർത്തി. അഡ്വ.എം.എസ്.താര, വിജയമ്മലാലി, ഐ.ഷിഹാബ്, ആർ.രവി, അബ്ദുൽ സലാം, പ്രദീപ്, അനീഷ് ദേവരാജ് എന്നിവർ പങ്കെടുത്തു. തുടർന്ന് മണ്ഡലത്തിന്റെ പരിധിയിലുള്ള 64 ബ്രാഞ്ചുകളിലും പതാക ഉയർത്തി.