schhol-

നമ്മുടെ പുഞ്ചാ​രി​ക​ളായ സ്‌കൂൾ വിദ്യാർത്ഥി​കൾക്ക് ശാസ്ത്ര​, ​സാ​ങ്കേ​തിക മേഖ​ല​ക​ളിലെ പുതു​പു​ത്തൻ അറി​വു​കൾ അവ​രുടെ ഹൃദ​യ​ത്തിന്റെ ഭാഷ​യിൽ പറഞ്ഞുമന​സി​ലാ​ക്കിയാൽ അവർ എന്തും നേടും. അതിന് തെളി​വാണ് 2022 ലെ, അമേ​രി​ക്ക​യിലെ ഡാറ്റാ​ജാ​മിന്റെ 'മികച്ച പുതിയ ടീം' അവാർഡ് നേടിയ പാലാ​യിലെ വിദ്യാർത്ഥി​സം​ഘം. ഡാറ്റാ സയൻസിനെ സ്‌നേഹി​ക്കുന്ന വിദ്യാർത്ഥി​ക​ളുടെ കഴി​വു​കൾ പ്രചോ​ദി​പ്പി​ക്കാൻ സഹാ​യി​ക്കുന്ന ഒരു സൂപ്പർ കമ്പ്യൂ​ട്ടിംഗ് കേന്ദ്ര​മാണ് അമേ​രി​ക്ക​യിലെ കാലി​ഫോർണിയ സർവ​ക​ലാ​ശാ​ല​യിലെ സാൻഡിഗോ സൂപ്പർ കമ്പ്യൂ​ട്ടർ സെന്റർ. സാങ്കേ​തിക വിദ്യ​യിലെ നൂറു​ക​ണ​ക്കിന് പ്രോജ​ക്ടു​കളെ ഇവർ പിന്തു​ണ​യ്​ക്കു​ന്നു​ണ്ട്. ഡാറ്റാ സയൻസ് പഠ​നം​എങ്ങനെ നടത്താം, സാമ്പിൾ ശേഖ​രണ തന്ത്ര​ങ്ങൾ എന്തെല്ലാം, സാങ്കേ​തികവിദ്യ​യെ​ക്കു​റി​ച്ചുള്ള പൊതു​വി​ജ്ഞാനം വർദ്ധി​പ്പി​ക്കു​ക തുട​ങ്ങിയ കാര്യ​ങ്ങൾ വിദ്യാർത്ഥി​ക​ളിൽ എത്തി​ക്കുക എന്ന​താണ് പ്രോജ​ക്ടുകളുടെ ലക്ഷ്യം.


ജല​ത്തിന്റെ ഗുണ​നി​ല​വാരം


ശുദ്ധ​മായ കുടി​വെള്ള സേവ​ന​ങ്ങളില്ലാതെ സമൂ​ഹ​ങ്ങ​ളിൽ കോള​റ, വയ​റി​ളക്കം, ടൈഫോയ്ഡ് തുട​ങ്ങിയ ജല​ജ​ന്യവും ജല​മ​ലി​നീ​ക​ര​ണു​മായി ബന്ധ​പ്പെട്ട രോഗ​ങ്ങൾ പിടി​പെ​ടാ​നുള്ള സാദ്ധ്യ​ത​യേ​റെ. ഇതു​ണ്ടാ​വു​ന്നത് മിക്ക​പ്പോഴും താഴ്ന്ന വരു​മാ​ന​മുള്ള ജന​ങ്ങൾ അധി​വ​സി​ക്കുന്ന മേഖ​ല​ക​ളി​ലാ​ണ്. അതു​കൊ​ണ്ടാവാം 2022 ൽ പാലാ ആദി​വാസി ഭൂമി​യി​ലൂടെ ഒഴു​കുന്ന നദി​യി​ലെ, വെള്ള​ത്തിന്റെ പി.എച്ച് നില അറി​യാൻ സ്‌കൂൾ വിദ്യാർത്ഥി​കൾ ഉൾപ്പെ​ടുന്ന വിവിധ ടീമു​കൾ പങ്കെ​ടു​ത്തു​കൊ​ണ്ടുള്ള മത്സരം ഏർപ്പെ​ടു​ത്തി​യ​ത്. ഈ മത്സ​ര​ത്തിൽ സ്വദേ​ശി​കളും വിദേ​ശി​കളും ഉൾപ്പെടെ 21 ടീമു​കൾ പങ്കെ​ടു​ത്തു. മിക്ക ടീമു​കളും അമേ​രി​ക്ക​യിലെ പിറ്റ്‌സ്ബർഗ് ഡാറ്റാ​വർക്‌സിന്റെ ഡാറ്റാ​ജാ​മിന്റെ സഹായം തേടി, പൊതു​ഡേ​റ്റ​യാണ് ഉപ​യോ​ഗി​ച്ച​ത്. പക്ഷേ, നമ്മുടെ മല​യാളി സംഘം നദി​യുടെ ആരോഗ്യം മന​സി​ലാ​ക്കാൻ വെള്ള​ത്തിന്റെ സാമ്പി​ളു​കൾ ശേഖ​രിച്ച് വിശ​ദ​മായി പഠനം നട​ത്തി. ആ ഡാറ്റ അമേ​രി​ക്ക​യിലെ ജഡ്ജി​മാർ പരി​ശോ​ധി​ച്ചു. മറ്റു ടീമു​ക​ളു​മായി താര​തമ്യം ചെയ്തു. നമ്മുടെ മല​യാളി വിദ്യാർത്ഥി​ക​ളുടെ ടീം അംഗ​ങ്ങൾ മറ്റു ടീമി​ലുള്ളവരെക്കാൾ പ്രായം കുറ​ഞ്ഞ​വ​രാ​യി​ട്ടു​പോ​ലും, അവർ ശേഖ​രിച്ച ഡാറ്റാ കണ്ട് ജഡ്ജി​മാർ അത്ഭു​ത​പ്പെ​ട്ടു. അങ്ങനെ നമ്മുടെ പാലാ ടീം ഡാറ്റാ​ജാ​മിന്റെ 'മികച്ച പുതിയ ടീം' ആയി.

ഓൺലൈൻ മത്സരം

കൊവി​ഡ്കാരണം ഇത്ത​വ​ണത്തെ മത്സരം ഓൺലൈൻ ആയിരുന്നു. മാത്ര​മല്ല, പങ്കെ​ടുത്ത സ്‌കൂൾ ടീമു​കൾക്ക് വീഡിയോ കോൺഫ​റൻസ് വഴി പിറ്റ്‌സ​ബർഗിലെ യൂണി​വേ​ഴ്‌സി​റ്റി​യിലെ പ്രൊഫസർമാർ വേണ്ട നിർദ്ദേ​ശ​ങ്ങൾ നൽകി​യി​രു​ന്നു. ലോകത്ത് എവി​ടെ​യു​ള്ള​വർക്കും ഒരു ടീം രൂപീ​ക​രിച്ച് ഈ മത്സ​ര​ങ്ങ​ളിൽ പങ്കാ​ളി​ക​ളാ​വാം. ഇത്ത​ര​ത്തിൽ ഒരു ടീം മത്സ​ര​ത്തി​ലൂ​ടെ​യാണ് വിള​നാ​ശ​ത്തിന് ഉത്ത​ര​വാ​ദി​ക​ളായ ജീവി​കളെ തുര​ത്താൻ കർഷ​കർക്ക് ഏറെ പ്രയോ​ജ​ന​ക​ര​മായ കീട​നാ​ശിനി കണ്ടെ​ത്തി​യ​ത്. ഇതി​ലൂടെ ദശ​ല​ക്ഷ​ക്ക​ണ​ക്കിന് ഡോള​റിന്റെ വിള​നാശം ഒഴി​വാ​ക്കി​ക്കി​ട്ടി. നാഷ​ണൽ സയൻസ് ഫൗണ്ടേ​ഷൻ ഇൻഫർമേ​ഷൻ സെന്റ​റിൽനി​ന്ന് വിശ​ദ​വി​വ​ര​ങ്ങൾ ലഭി​ക്കും.


(അടു​ത്ത​യാ​ഴ്ച : വെ​ള്ള​ത്തിന്റെ പി.​എച്ച് നില ​)