 
കൊല്ലം : സേവനപാക്ഷികാചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ആശംസാകാർഡുകൾ അയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കൊല്ലം ഹെഡ് പോസ്റ്റോഫീസിൽ നടന്ന ചടങ്ങിൽ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ ബി.ബി.ഗോപകുമാർ നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വയക്കൽ സോമൻ, വൈസ് പ്രസിഡന്റുമാരായ സുരേന്ദ്രനാഥ്, ശശികലാ റാവു, സെക്രട്ടറിമാരായ പ്രശാന്ത്, ശ്രീനാഥ്, കൃപാവിനോദ്, മോർച്ച പ്രസിഡന്റുമാരായ വിഷ്ണു പട്ടത്താനം, പ്രകാശ് പാപ്പാടി, ഐ.ടി കൺവീനർ ജ്യോതിഷ് വിശ്വൻ, അജിത് ചാലൂ കോണം, എം.എസ്.ലാൽ, പ്രണവ് താമരക്കുളം തുടങ്ങിയവർ പങ്കെടുത്തു.