കൊല്ലം: സിറ്റി ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. മേടയിൽ മുക്ക് ബൃഹത് സേവാ ഹാളിൽ നടന്ന ക്ലാസ് കൊല്ലം അഡിഷണൽ എസ്.പി സോണി ഉമ്മൻകോശി ഉദ്ഘാടനം ചെയ്തു. കൊല്ലം കോർപ്പറേഷൻ കൗൺസിലർ എസ്. ശ്രീലത അദ്ധ്യക്ഷത വഹിച്ചു.
ജനമൈത്രി എ.ഡി.എൻ.ഒ സബ്ബ് ഇൻസ്പെക്ടർ സുനിൽ സ്വാഗതം പറഞ്ഞു. സിറ്റി സി ബ്രാഞ്ച് ഉദ്യോഗസ്ഥരായ ജിജു സി. നായർ, എസ് ഷഹീർ എന്നിവർ സംസാരിച്ചു. സൈബർ പി. എസ്. എസ്. ഐ ശ്യാംകുമാർ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സെടുത്തു. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പി. ആർ. ഒ വിനോദ് കുമാർ, എസ്. സുജിത്ത് ലാൽ എന്നിവർ പരിനേതൃത്വം നൽകി.