nadatham-
കോർപ്പറേഷന്റെ സഹകരണത്തോടെ കടപ്പാക്കട സ്‌പോർട്‌സ് ക്ലബ് നേതൃത്വം നൽകിയ ഓർമ്മ നടത്തത്തിന് മന്ത്രി ജെ. ചിഞ്ചു റാണി ഫ്ളാഗ് ഒഫ് ചെയ്യുന്നു

കൊല്ലം : കോർപ്പറേഷന്റെ സഹകരണത്തോടെ കടപ്പാക്കട സ്‌പോർട്‌സ് ക്ലബ് നേതൃത്വം നൽകിയ 'ഓർമ്മ നടത്തം' കൊല്ലം നഗരത്തിന് ആവേശമായി. മന്ത്രി ജെ. ചിഞ്ചു റാണി നടത്തം ഉദ്ഘാടനം ചെയ്തു. ആധുനിക മനുഷ്യനുഭീഷണിയായ മറവിരോഗത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടെത്തുന്നതിന് ഉതകുന്ന ഓർമ്മ ക്ലിനിക്കും ഓർമ്മ നടത്തവും മാതൃകപരമായ പദ്ധതിയാണെന്ന് മന്ത്രി പറഞ്ഞു . ഓർമ്മ നടത്തതിന്റെ സന്ദേശ വിളംബരം കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. കടപ്പാക്കട സ്‌പോർട്‌സ് ക്ലബുമായി സഹകരിച്ച് കൊല്ലം നഗരത്തെ ഡിമൻഷ്യയ സൗഹൃദ നഗരമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മേയർ പറഞ്ഞു. ഓർമ്മനടത്തത്തിന്റെ ലോഗോ പ്രകാശനം ഡെപ്യുട്ടി മേയർ കൊല്ലം മധുവും സന്നദ്ധസേന പ്രഖ്യാപനം കൊല്ലം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്ഏണസ്റ്റും നിർവഹിച്ചു. സോൾസ് ഒഫ് കൊല്ലം, ജില്ലാ കരാട്ടെ അസോസിയേഷൻ, നവോദയ ലൈബ്രറി ഭാവനഗർ കടപ്പാക്കട, റോട്ടറി ക്ലബ് ഒഫ് കൊല്ലം വെസ്റ്റ്, കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ, വി.വി ന്യൂറോ ക്ലിനിക്, സ്‌നേഹിത, കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ, കൊല്ലം സ്‌പോർട്‌സ് കൗൺസിൽ, ദേവരാജൻ ശക്തിഗാഥ കൊല്ലം ചാപ്റ്റർ, ഐ.എം.എ വനിതാവിഭാഗം, ഉപാസന ഹോസ്പിറ്റൽ, ശങ്കേഴ്‌സ് ഹോസ്പിറ്റൽ,എൻ എസ് ഹോസ്പിറ്റൽ എന്നീ സംഘടനകൾ ഓർമ്മ നടത്തത്തിൽ പങ്കെടുത്തു. കടപ്പാക്കട സ്‌പോർട്‌സ് ക്ലബ് പ്രസിഡന്റ് അഡ്വ. ജി. സത്യബാബു, സെക്രട്ടറി ആർ. എസ്. ബാബു, വൈസ് പ്രസിഡന്റ് റാഫി കാമ്പിശ്ശേരി, ഓർമ്മ ക്ലിനിക് കൺവീനർ ഡോക്ടർ ദീപ്തി പ്രേം, ട്രഷറർ ശ്യാംകുമാർ, ഓർമ്മ ക്ലിനിക് കോഡിനേറ്റർ കെ. അനിൽകുമാർ, എസ് ഫിറോസ്, രാജു രാഘവൻ എം.പി ജവഹർ, എസ്.സജിത്ത്, എ.നിസാർ, ഡി. ഷൈൻ ദേവ്, കൗൺസിലർ എസ്. അമ്പിളി, ജയാരാജു, രേഖ, ഉണ്ണികൃഷ്ണൻ,ഉളിയക്കോവിൽ ശശി, മുൻ കൗൺസിലർ മോഹൻ, വിജയൻ, ഉദയൻ, ആർ.സജിത്ത്, രാജലക്ഷ്മിഎന്നിവർ നേതൃത്വം നൽകി.