photo
കേരള കർഷകസംഘം കൊല്ലം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി കെ.കെ.രാഗേഷ് ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: രണ്ടുനാൾ നീണ്ട് നിൽക്കുന്ന കേരള കർഷകസംഘം കൊല്ലം ജില്ലാ സമ്മേളനത്തിന് ഇന്നലെ കരുനാഗപ്പള്ളിയിൽ തുടക്കമായി. ടൗൺ ക്ലബ്ബിലെ ഡി.ബാലചന്ദ്രൻ നഗറിൽ രാവിലെ ജില്ലാ പ്രസിഡന്റ് ബിജു കെ.മാത്യു പതാക ഉയർത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. ബാലസംഘം കുട്ടികൾ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ് പ്രതിനിധി സമ്മേളനം തുടങ്ങിയത്. വി.എസ്.സതീഷ് രക്തസാക്ഷി പ്രമേയവും വി.കെ.അനിരുദ്ധൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കർഷകസംഘം അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി കെ.കെ.രാഗേഷ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബിജു കെ. മാത്യു അദ്ധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ പി.കെ.ജയപ്രകാശ് സ്വാഗതം പറഞ്ഞു. മന്ത്രി കെ. എൻ.ബാലഗോപാൽ കർഷകരെ ആദരിച്ചു. കർഷക സംഘം ജില്ലാ സെക്രട്ടറി സി. ബാൾഡുവിൻ പ്രവർത്തന റിപ്പോർട്ടും ജോർജ് മാത്യു സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എസ് .സുദേവൻ, കോലിയക്കോട് കൃഷ്ണനായർ, വി .എസ്. പത്മകുമാർ, ഷെയ്ഖ് പി.ഹാരീസ്, കെ.തുളസി, എൻ.എസ്.പ്രസന്നകുമാർ, സൂസൻ കോടി, മത്സ്യഫെഡ് ചെയർമാൻ ടി.മനോഹരൻ, സി.രാധാമണി, പി. കെ.ബാലചന്ദ്രൻ, ബി.സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു . രാത്രി 7 മുതൽ കെ.പി.എ.സി അവതരിപ്പിച്ച നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകം അരങ്ങേറി. 18 ഏരിയ കമ്മിറ്റികളിൽ നിന്ന് തിരഞ്ഞെ5 ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം മുൻ മന്ത്രി എം എം മണി എം.എൽ.എ ഉദ്ഘാടനം ചെയ്യും.18 ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 500 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. നാളെ വൈകിട്ട് 4ന് പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം മുൻമന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും.