ukf-
എ പി ജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാല എൻ എസ് എസ് സെല്ലിന്റെയും യുകെഎഫ് കോളേജ് ഓഫ് എൻജീനിയറിങ് ആൻഡ് ടെക്‌നോളജി എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റിന്യൂവബിൾ എനർജി ഇന്റേൺഷിപ്പ് പ്രോഗ്രാം 'സ്വദേശിന്റെ' ഭാഗമായി പങ്കെടുത്ത യു കെ എഫ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ ഇൻഡോറിലെ വർക്ക്‌​സൈറ്റിൽ

കൊല്ലം: രാജ്യത്ത് ആദ്യമായി പുനരുപയോഗ ഊർജത്തെ അടിസ്ഥാനമാക്കി ഇൻഡോറിൽ നടന്ന സ്‌കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാമായ 'സ്വദേശിന്റെ' രണ്ടാം ഘട്ടം പൂർത്തിയാക്കി യു.കെ.എഫ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി വിദ്യാർത്ഥികൾ.

കോളേജിന്റെയും എ.പി.ജെ അബ്ദുൽകലാം സാങ്കേതിക സർവകലാശാല എൻ.എസ്.എസ് സെല്ലിന്റെയും ആഭിമുഖ്യത്തിൽ ഇൻഡോറിലെ ക്ഷേമ പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയിൽ നടന്ന പത്തു ദിവസത്തെ പരിശീലനം പ്രായോഗിക വിദ്യാഭ്യാസ തലത്തിലേക്കുള്ള ചുവടുവയ്പായി.

വിൻഡ്മിൽ ഫൗണ്ടേഷൻ നിർമ്മാണം, ഗുണനിലവാര പരിശോധന, വിൻഡ് ടർബൈൻ ജനറേഷൻ സൈറ്റ് സന്ദർശനം, ഇറപ്ഷൻ സൈറ്റ് സന്ദർശനം, മെറ്റീരിയൽ ഐഡന്റിഫിക്കേഷൻ, മറ്റുനിർമ്മാണ വിശദാംശങ്ങൾ തുടങ്ങിയവയെപ്പറ്റിയുള്ള പ്രോഗ്രാമുകളാണ് നടന്നത്.

യു.കെ.എഫ് കോളേജ് എക്‌സിക്യുട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ രക്ഷാധികാരി എ.സുന്ദരേശൻ യാത്ര ഫ്‌ളാഗ് ഒഫ് ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഇ. ഗോപാലകൃഷ്ണ ശർമ്മ അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പൽ പ്രൊഫ. വി.എൻ. അനീഷ്, ഡീൻ അക്കാഡമിക് ഡോ. ജയരാജു മാധവൻ, പ്രോഗ്രാം ഓഫീസർമാരായ പ്രൊഫ. അഖിൽ.ജെ.ബാബു, പ്രൊഫ. ആർ.രാഹുൽ, പ്രൊഫ. സി എസ്.ധന്യ, അഞ്ജന ബാബു, എ.അനന്തു, നിമൽ പ്രിൻസ്, എസ്.ജെ.കാവ്യ, അനുജ.എസ്.ലാൽ തുടങ്ങിയവർ സംസാരിച്ചു.

വികസനത്തിനും സംരംഭകത്വത്തിനുമായി യുവപ്രതിഭകളെ പ്രാപ്തരാക്കി ജോലി നേടുന്നതിനുള്ള ഇന്റേൺഷിപ്പ് പരിശീലനമാണിത്. പഠനത്തിൽ നിന്ന് വ്യവസായ മേഖലയിലേക്കുള്ള തത്സമയ ഇടപെടൽ എന്നതാണ് സ്വദേശിന്റെ ലക്ഷ്യം. സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ഇന്റേൺഷിപ്പിൽ പങ്കെടുത്തത്.