 
പോരുവഴി: അഖില കേരള വിശ്വകർമ്മ മഹാസഭ കുന്നത്തൂർ യൂണിയൻ ഇടയ്ക്കാട് 502-ാംനമ്പർ ശാഖയും വനിത സംഘടനയായ 826-ാം നമ്പർ വിശ്വദീപം മഹിള സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ശാഖ ഖജാൻജി മധു ആചാരിയുടെ വസതിയിൽ വച്ച് വിശ്വകർമ്മ ദിനാഘോഷവും പ്രതിഭ പുരസ്കാര വിതരണവും നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.മുരളി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മുരളീധരൻ അദ്ധ്യക്ഷനായി. പൊതുസമ്മേളനത്തിൽ സെക്രട്ടറി അനീഷ് കുമാർ സ്വാഗതം പറഞ്ഞു. ആഘോഷ പരിപാടിയോടനുബന്ധിച്ച് ഇടയ്ക്കാട് മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് സമ്മേളന നഗരി വരെ ഘോഷയാത്ര നടത്തി. വിശ്വകർമ്മ താലൂക്ക് യൂണിയൻ സെക്രട്ടറി പുഷ്പാംഗതൻ, ബോർഡ് മെമ്പർ ജി.കെ.വേണു , എക്സിക്യൂട്ടീവ് അംഗങ്ങൾ, മഹിള സമാജം പ്രസിഡന്റ് ചന്ദ്രിക എന്നിവർ സംസാരിച്ചു. ശാഖ ഖജാൻജി മധു ആചാരി നന്ദി പറഞ്ഞു.