കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനത്തോടനുബന്ധിച്ച് 21ന് രാവിലെ 10ന് കുട്ടികൾക്കായി 'അറിവാണ് ഗുരു" പ്രസംഗ മത്സരം നടത്തുന്നു. പള്ളിമൺ ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് ആസ്ഥാനത്താണ് മത്സരങ്ങൾ. പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറിവരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.

ഗുരുവിന്റെ ജീവിതവും ദർശനവും പഠിച്ച് അവതരിപ്പിക്കുന്ന വിജയികൾക്ക് കാഷ് അവാർഡും ട്രോഫികളും നൽകും. പങ്കെടുക്കുന്ന എല്ലാവർക്കും സ്വാമി ഗീതാനന്ദ രചിച്ച ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്ര പുസ്തകം സമ്മാനമായി നൽകും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9846101586 (ഓഫീസ് സെക്രട്ടറി), 9447092287 (സെക്രട്ടറി), 9846438694 (ജോ. സെക്രട്ടറി).