madhusoodanan-pillai-n

കൊല്ലം: കല്ലുംതാഴം താമരശ്ശേരിയിൽ എൻ. മധുസൂദനൻപിള്ള (70) നിര്യാതനായി. കല്ലുംതാഴം ശ്രീനാരായണപുരം ക്ഷേത്രോപദേശകസമിതി രക്ഷാധികാരി, റോയൽ നഗർ റസിഡന്റ്സ് അസോ. പ്രസിഡന്റ്, കേരളാസ്റ്റേറ്റ് ആധാരമെഴുത്ത് അസോ. കിളികൊല്ലൂർയൂണിറ്റ് മുൻ പ്രസിഡന്റ്, കേരളാസ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ കിളികൊല്ലൂർ യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരിയമ്മ (ബേബി). മക്കൾ: അനാമിക, അനുരാജ്. മരുമക്കൾ: പരേതനായ സജീവ് കുമാർ, അർച്ചന. സഞ്ചയനം 25ന് രാവിലെ 7ന്.