
കൊല്ലം: കൊട്ടിയം എസ്.എൻ ട്രസ്റ്റ് പ്രൈവറ്റ് ഐ.ടി.ഐയിൽ ട്രേഡ് ടെസ്റ്റിൽ ഉന്നത വിജയം നേടിയ ട്രെയിനികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും അനുമോദന യോഗവും എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ കനകജ അദ്ധ്യക്ഷയായി. യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ മുഖ്യാതിഥിയായി. മുൻ പ്രിൻസിപ്പൽ രാജേന്ദ്രൻ സംസാരിച്ചു.