xp

തഴവ: സൗത്ത് ഇന്ത്യൻ ഗ്രൂപ്പ്‌ ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ സൗത്ത് ഇന്ത്യൻ വിനോദിന്റെ ജ്യേഷ്ഠസഹോദരനും കമ്പനി ഡയറക്ടറുമായ വവ്വാക്കാവ് ചങ്ങൻകുളങ്ങര കൊച്ചുപറയാട്ട് പരേതനായ രാഘവന്റെയും ശാരദയുടെയും മകൻ ആർ.വിജയൻ (52) നിര്യാതനായി. ആര്യങ്കാവിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരങ്ങൾക്കും മകൾക്കുമൊപ്പം കാറിൽ തമിഴ്നാട്ടിലേയ്ക്ക് പോകവെ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഭാര്യ : സിനി. മക്കൾ: സ്നേഹ, ദേവി, ലക്ഷ്മി. സഹോദരങ്ങൾ: വിശ്വംഭരൻ, വിശ്വനാഥൻ,​ വിദ്യാധരൻ, അനിൽകുമാർ.