പുനലൂർ : തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ 80 ഓളം പേർക്ക് 40,000 വീതം രൂപ ലോൺ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിലെ 3 പ്രതികളെ തെന്മല പൊലീസ് അറസ്റ്റ് ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരുമ്പുഴ ആളൊളിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ ശ്യം (26), ശൂരനാട് കൊച്ചുവീട്ടിൽ രാഹുൽ (27), മൈനാഗപ്പള്ളി നന്ദിയാട്ടുവടക്കത്തിൽ അഖിലാസ് (29) എന്നിവരെയാണ് അറസ്റ്ര് ചെയ്തത്. വായ്പ നൽകണമെങ്കിൽ ആദ്യ ഗഡുവായി പണം നൽകണമെന്ന് പറഞ്ഞായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. പണം അടച്ചവർ നൽകിയ പരാതിയെ തുടർന്ന് തെന്മല ഇൻസ്‌പെക്ടർ കെ.ശ്യാം , എസ്.ഐ സുബിൻ തങ്കച്ചൻ സി.പി.ഒ മാരായ ചിന്തു, അനീഷ്, സുനിൽകുമാർ, ശ്യം, അനൂപ്, സുജിത് തുടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളിൽ രണ്ടുപേരെ തെന്മല - കുളത്തുപുഴ പാതയിൽ നിന്നും ഒരാളെ കുറ്റാലത്തു നിന്നും അറസ്റ്റ് ചെയ്തത്.