lifa-
അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ വിജയിച്ച ട്രെയിനികളുടെ സർട്ടിഫിക്കറ്റ് വിതരണവും കണ്ണനല്ലൂർ, ലിഫ ചാരിറ്റബിൾ ട്രസ്റ്റ്‌ മികച്ച ഐ.ടി.ഐയുടെ സ്കോളർഷിപ്പ് വിതരണവും എം. നൗഷാദ് എം. എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: അഖിലേന്ത്യ തലത്തിൽ സംഘടിപ്പിച്ച നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് കോൺവൊക്കേഷന്റെ ഭാഗമായി കണ്ണനല്ലൂർ പാലമുക്ക് ലിഫ ഐ.ടി.ഐ അങ്കണത്തിൽ അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ വിജയിച്ച ട്രെയിനികളുടെ സർട്ടിഫിക്കറ്റ് വിതരണവും കണ്ണനല്ലൂർ, ലിഫ ചാരിറ്റബിൾ ട്രസ്റ്റ്‌ മികച്ച ഐ.ടി.ഐ ട്രെയിനികൾക്ക് നൽകി വരുന്ന 40,000രൂപയുടെ സ്കോളർഷിപ്പ് വിതരണവും നടന്നു. ലിഫ ഐ.ടി. ഐ ഇൻസ്‌ട്രക്ടർ എസ്. നിഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എം. നൗഷാദ് എം. എൽ.എ ഉദ്ഘാടനം ചെയ്തു.

ലിഫ ഐ. ടി. ഐ പ്രിൻസിപ്പൽ ബീവിജാ എ. സലാം അദ്ധ്യക്ഷത വഹിച്ചു.

ബി.വിജയൻ മുഖ്യപ്രഭാഷണം നടത്തി. സ്കോളർഷിപ് വിതരണം മുഖത്തല ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ബി.യശോദ നിർവഹിച്ചു

തൃക്കോവിൽ വട്ടം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജലജകുമാരി, വൈസ് പ്രസിഡന്റ്‌ സതീഷ്കുമാർ,​ മെമ്പർമാരായ എസ്. സുനിത,എ. സജാദ് മാനേജ്മെന്റ് പ്രതിനിധി നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു.

ഷുഹൈബ് നന്ദി പറഞ്ഞു.