എഴുകോൺ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയിലാക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ എഴുകോൺ ഗ്രാമ പഞ്ചായത്ത് സമിതി തൊഴിലാളികളുടെ പ്രതിഷേധ റാലിയും സംഗമവും നടത്തും. നാളെ രാവിലെ 9 ന് ചീരങ്കാവിൽ നിന്ന് റാലി തുടങ്ങും. ഗ്രാമപഞ്ചായത്ത് അംഗങ്ങളും വിവിധ തൊഴിലാളി സംഘടനാ നേതാക്കളും നേതൃത്വം നൽകും. എഴുകോണിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ വാർഡടിസ്ഥാനത്തിൽ തൊഴിലാളികൾ ഒപ്പിട്ട് തയ്യാറാക്കിയ നിവേദനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ ഏറ്റുവാങ്ങും. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ്, ജില്ലാപഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ പിള്ള, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഐ.എൻ.ടി.യു.സി., സി.ഐ.ടി.യു., എ. ഐ. ടി. യു. സി. നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.എൻ.എം.എം.എസ് നടത്തിപ്പിലെ അപാകതകൾ പരിഹരിക്കുക, തൊഴിൽ നഷ്ടപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികൾ ഉയർത്തുന്നത്.