 
കിഴക്കേക്കല്ലട: ഉയർന്ന പ്രതലത്തിലുള്ള റോഡ്, ഇരുവശത്തും കാടുമൂടിയ മേൽമൂടിയില്ലാതെ രണ്ട് മീറ്ററോളം ആഴത്തിലുള്ള ഓടകൾ. കൊല്ലം- തേനി ദേശീയപാതയിൽ കുണ്ടറ മുതൽ കടപുഴ വരെയുള്ള ഭാഗത്തെ അവസ്ഥയാണ്. അരിക് ചേർന്ന് പോകുന്ന വാഹനങ്ങളും കാൽനട യാത്രക്കാരും ഓടയിൽ വീഴുന്നത് നിത്യസംഭവം. കൊല്ലം- തേനി ദേശീയപാത നിലവാരമുയർത്തി പുനരുദ്ധരിച്ചപ്പോൾ ഓടയും വശങ്ങളുടെ സംരക്ഷണവുമൊക്കെ കരാറിലുണ്ടായിരുന്നെങ്കിലും നിർമ്മാണ പ്രവൃത്തികൾ കരാറുകാരൻ പൂർത്തീകരിക്കാത്തതാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. ടാറിംഗ് പൂർത്തിയാക്കി ഒന്നരവർഷത്തോളമായിട്ടും റോഡിന്റെ വശങ്ങൾ മണ്ണിട്ടുയർത്തി പ്രതലം നിരപ്പാക്കുന്ന പ്രവൃത്തി പോലും ചെയ്യാൻ കരാറുകാരൻ തയാറായിട്ടില്ല. തേനി പാതയിലെ കുണ്ടറ മുതൽ കടപുഴ വരെയുള്ള ഭാഗത്തുള്ള റോഡിന്റെ അപാകതകൾ പരിഹരിക്കാൻ അധികൃത ശ്രദ്ധ അടിയന്തരമായി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
യു ടേണിൽ വലയുന്ന ചിറ്റുമല ജംഗ്‌ഷൻ
 മൺറോത്തുരുത്തിൽ നിന്ന് ഭരണിക്കാവ് പോകണമെങ്കിൽ യു ടേൺ
തിരിച്ചും ഇത്തരത്തിൽ യു ടേൺ ആവശ്യം
 കുത്തനെയുള്ള കയറ്റത്തിലുള്ള യു ടേൺ അപകടത്തിന് കാരണം
 വലിയ വാഹനങ്ങൾ തിരിയാൻ ബുദ്ധിമുട്ട്
 സമീപത്തുള്ള ഓടയും അപകട കാരണം
 ഉയരത്തിൽ നിന്നുള്ള റോഡിൽ നിന്ന് ഇറക്കത്തിൽ യു ടേൺ ചെയ്യുന്നത് ബുദ്ധിമുട്ട്
 ക്രാഷ് ബാരിയറും ഓടകൾക്ക് മൂടിയുമില്ല