ചവറ : എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയനിലെ ശാഖാ സെക്രട്ടറിയെ അകാരണമായി മർദ്ദിച്ച കരുനാഗപ്പള്ളി പൊലീസിന്റെ നടപടിയിൽ ചവറ യൂണിയൻ ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിയ്ക്കാൻ ഉന്നത ഉദ്യോഗസ്ഥർ തയ്യാറാവണമെന്ന് യൂണിയൻ കൗൺസിൽ ആവശ്യപ്പെട്ടു. യൂണിയൻ ഓഫീസിൽ കൂടിയ പ്രതിഷേധ യോഗത്തിൽ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ, സെക്രട്ടറി കാരയിൽ അനീഷ്, ഡയറക്ട‌ർ ബോർഡ് മെമ്പർ കെ.സുധാകരൻ കൗൺസിലർമ്മാരായ ഓമനക്കുട്ടൻ, ഗണേഷറാവു, രഘു , എം.പി.ശ്രീകുമാർ , മുരളീധരൻ ,കാർത്തികേയൻ, ശോഭകുമാർ, മോഹൻ നിഖിലം എന്നിവർ സംസാരിച്ചു.