book-
ഡോ. എബ്രഹാം കരിക്കം രചിച്ച മസൂറിയിൽ ഒരു മഞ്ഞുകാലം എന്ന നോവൽ നീലേശ്വരം സദാശിവൻ പ്രകാശനം ചെയ്യുന്നു

കൊട്ടാരക്കര: ഡോ. എബ്രഹാം കരിക്കം രചിച്ച മസൂറിയിൽ ഒരു മഞ്ഞുകാലം എന്ന നോവലിന്റെ പ്രകാശനം കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിൽ നടന്നു. നീലേശ്വരം സദാശിവൻ പുസ്തകത്തിന്റെ ആദ്യ കോപ്പി സൂസൻ എബ്രഹാമിന് നൽകി പ്രകാശനം ചെയ്തു. കെ.ഒ.രാജു കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ.കെ .ജേക്കബ്, പി .കെ. രാമചന്ദ്രൻ, നിഷാ രാജൻ, ഷിബി ജോൺസൺ എന്നിവർ പ്രസംഗിച്ചു.