ksrtc-
ചാത്തന്നൂർ കെ. എസ് .ആർ. ടി. സി ബസ് സ്റ്റേഷനിൽ ബസ് കാത്തു നിൽക്കുന്നവർ

ചാത്തന്നൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുണ്ടായിട്ടും ഓർഡിനറി ഒഴികെ മറ്റൊരു ബസും കയറാത്ത ബസ് സ്റ്റാൻഡ്. യാത്രക്കാർ മണിക്കൂറോളം കാത്തുനിന്നാലും ദീർഘദൂര യാത്രയ്ക്ക് ഒരു പ്രയോജനവും ചെയ്യാത്ത ബസ് സ്റ്റാൻഡായി മാറുകയാണ് ചാത്തന്നൂർ. ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്ന

7 സൂപ്പർഫാസ്റ്റ് ബസുകൾ മാത്രമാണ് സ്ഥിരമായി സ്റ്റാൻഡിൽ കയറാനുള്ളതെന്നും മറ്റുള്ളവ പേരിനുപോലും ഇതുവഴി വരാറില്ലെന്നും നാട്ടുകാർ പറയുന്നു .

ചാത്തന്നൂർ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ട്രഷറി, വില്ലേജ് ഓഫീസ്, കൃഷിഭവൻ,സർക്കാർ ഐ.ടി.ഐ തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളും ബസ് സ്റ്റാൻഡിന് സമീപമാണ് പ്രവർത്തിക്കുന്നത്. പല ആവശ്യങ്ങൾക്കായെത്തുന്നവർക്ക് ബസ് സ്റ്റേഷനിൽ വന്നിറങ്ങിയാൽ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളിലെത്താൻ വളരെ എളുപ്പമാണ്. ബസ് സ്റ്റാൻഡിലെത്താൻ നിലവിൽ ചാത്തന്നൂർ ജംഗ്‌ഷനിലിറങ്ങി ഓട്ടോയിൽ 50 ഓളം രൂപ ചെലവഴിക്കേണ്ട അവസ്ഥയാണുള്ളത്. ദേശീയപാത വഴി പോകുന്ന ദീർഘദൂര സർവീസ് നടത്തുന്ന ബസുകൾ ഉൾപ്പെടെ ചാത്തന്നൂർ സ്റ്റേഷൻ കൂടി കയറി പോകുന്ന നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.