പരവൂർ: മൃദംഗ വിദ്വാനും സംഗീത കുലപതി ദേവരാജൻ മാസ്റ്ററുടെ പിതാവുമായ പരവൂർ കൊച്ചുഗോവിന്ദനാശാന്റെ സ്മരണ നിലനിറുത്താനും മൃദംഗവാദനത്തിൽ പ്രോത്സാഹനം നൽകാനുമായി ജില്ലയിലെ 15 വയസുവരെയുള്ള കുട്ടികൾക്കായി പരവൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പരവൂർ കൊച്ചുഗോവിന്ദനാശാ൯ സ്മാരക മൃദംഗ മത്സരം സംഘടിപ്പിക്കുന്നു. ദേവരാജ൯ മാസ്റ്ററുടെ തൊണ്ണൂറ്റിയഞ്ചാം ജന്മവാർഷികത്തോടനുബന്ധിച്ച് 26ന് വൈകിട്ട് 3ന് പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിലാണ് മത്സരം. അപേക്ഷിക്കേണ്ട തീയതി 24വരെ നീട്ടി. വിലാസം: സെക്രട്ടറി, ഫൈൻ ആർട്സ് സൊസൈറ്റി, പരവൂർ, കൊല്ലം - 691301. ഫോൺ: 94460 43866, 94957 02743. വെബ് സൈറ്റ്: www.fasparavur.com.