rahul

കൊല്ലം: ഫെഡറേഷൻ ഒഫ് കാഷ്യു പ്രോസസേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്‌സിന്റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് കശുഅണ്ടി വ്യവസായത്തിലെ പ്രതിസന്ധികളും പരിഹാര മാർഗങ്ങളും അടങ്ങുന്ന റിപ്പോർട്ട്‌ കൈമാറി. പാർലമെന്റിൽ വിഷയം അവതരിപ്പിക്കുമെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും രാഹുൽ ഉറപ്പ് നൽകി. ഫെഡറേഷൻ പ്രസിഡന്റ്‌ നിസാമുദീൻ, വൈസ് പ്രസിഡന്റ്‌ ഷാ സലിം, ട്രഷറർ സുധീർ, ജോ. സെക്രട്ടറി മുഹമ്മദ്‌ ഷാൻ തുടങ്ങിയവർ പങ്കെടുത്തു.