jodo

കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ആശ്രാമം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വരവേൽപ്പ് നൽകി. മണ്ഡലം പ്രസിഡന്റ് മോഹൻ ബോസിന്റെ നേതൃത്വത്തിൽ ഡിവിഷൻ പ്രസിഡന്റ് ഗോപാലകൃഷ്ണപിള്ള, സ്യമന്തഭദ്രൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഉല്ലാസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അർജുൻ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ രാജേഷ്‌ കുമാർ, ജനി, മണ്ഡലം ഭാരവാഹികളായ താജഹാൻ, ദേവദത്ത്, ജയൻ, സജീവ്, തുളസി, ഒ.ബി.സി ബ്ലോക്ക് പ്രസിഡന്റ് ബോബൻ, ലൈജു, സുബാഷ്, തങ്കച്ചൻ, സാലി എന്നിവർ നേതൃത്വം നൽകി. പരിമണം വരെ ജാഥയെ അനുഗമിച്ചു.