puran

കൊല്ലം: കേരള പരബ്രഹ്മ പുരാണ പാരായണ കലാസംഘടനയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. അത്തപ്പൂക്കളം തീർക്കലും ഓണസദ്യയും നടന്നു. നിലവിളക്ക് തെളിച്ച് ഭാഗവത കീർത്തനത്തോടെയാണ് പരിപാടികൾ തുടങ്ങിയത്. തുടർന്ന് റെഡ്ക്രോസ് സെക്രട്ടറി കൊല്ലം ബാൽ ആഘോഷം ഉദ്ഘാടനം ചെയ്തു. സംഘടന സംസ്ഥാന പ്രസിഡന്റ് സുഭാഷ് ചന്ദ്രബോസ് കലവറ അദ്ധ്യക്ഷനായി. ഐവർകാല തുളസി ഭാഗവതപാരായണം നടത്തി. ചവറ ശോഭകുമാർ, തേവലക്കര വിജയകുമാരി, സൂര്യകല, ചാത്തന്നൂർ രാമചന്ദ്രൻ, കൊട്ടിയം ഗോപൻ, സി.കെ. കുമാരൻ, രാജേന്ദ്രൻപിള്ള, മിഖായൽ ദേവി എന്നിവർ നേതൃത്വം നൽകി.