thevally

കൊല്ലം: വിശ്വകർമ്മ ജയന്തി തൊഴിലാളി ദിനത്തോടനുബന്ധിച്ച് കൊല്ലം കോർപ്പറേഷൻ അങ്കണത്തിൽ കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് സംഘിന്റെ നേതൃത്വത്തിൽ ബി.എം.എസ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശൻ പതാക ഉയർത്തി. കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി തേവള്ളി പ്രദീപ്, ബി.ജെ.പി കോർപ്പറേഷൻ പാർലമെന്ററി പാർട്ടി നേതാവ് ടി.ജി. ഗിരീഷ്, കൗൺസിലർ ബി. ഷൈലജ്, ബി.എം.എസ്, ജില്ലാ സെക്രട്ടറി അജയൻ, മേഖലാ സെക്രട്ടറി സുന്ദരൻ, അനിൽ തുടങ്ങിയവർ പങ്കെടുത്തു.