mla
പുനലൂരിൽ നടന്ന വിശ്വകർമ്മ ദിനാഘോഷ പരിപാടികൾ പി.എസ്.സുപാൽ എം,എൽ. എ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: അഖില കേരള വിശ്വകർമ്മ സഭ പുനലൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിശ്വകർമ്മ ദിനാഘോഷവും സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവും പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുനലൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.ത്യാഗരാജൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റുമാരായ കുന്നിൽ രാജൻ, സത്യശീലൻ, സെക്രട്ടറി എസ്.കെ.ബലചന്ദ്രൻ, ജോ.സെക്രട്ടറിമാരായ ജി.മുരളീധരൻ, എൻ.ഗിരീഷ്കുമാർ, ജി.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ‌ഡയറക്ടർ ബോർഡ് അംഗം ടി.കെ.സോമശേഖരൻ പ്ലാറ്റിനം ജൂബിലി സന്ദേശവും ബി.ജെ.പി അഞ്ചൽ മണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ്ബാബു മുതിർന്ന പ്രവർത്തകരെ ആദരിച്ചു. നഗരസഭ കൗൺസിലർ കെ.പുഷ്പലത പുരസ്കാര വിതരണം നടത്തി.