ചാത്തന്നൂർ: മീനാട് വലിയവീട് ഭദ്രാഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹവും നവരാത്രി മഹോത്സവവും ഒക്ടോബർ 4 മുതൽ 11 വരെ നടക്കും. 4ന് വൈകിട്ട് 5ന് വിളംബര ഘോഷയാത്ര. 7.15ന് യജ്ഞശാലയിൽ വിഗ്രഹ പ്രതിഷ്ഠയും ഭദ്രദീപപ്രകാശനവും. ക്ഷേത്രം തന്ത്രി നീലമന വിഷ്ണുദത്ത് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. യജ്ഞദിവസങ്ങളിൽ രാവിലെ 5ന് ഹരിനാമകീർത്തനം. 5.30ന് ഗണപതിഹവനം. ഉച്ചയ്ക്ക്1ന് അന്നദാനം. വൈകിട്ട് 5.30ന് ലളിതാസഹസ്രനാമം.
5ന് രാവിലെ 7ന് വരാഹാവതാരം. തുടർന്ന് വസുദേവാർച്ചന, ഭാഗ്യസൂക്തം. 6ന് രാവിലെ 7ന് നരസിംഹാവതാരം. തുടർന്ന് പുരുഷ സൂക്തം, സുദർശനം, ശനിദോഷ പരിഹാരം.
7ന് രാവിലെ 7.30ന് ശ്രീകൃഷ്ണാവതാരം. ഉച്ചയ്ക്ക് 12ന് ഉണ്ണിഊട്ട്. ബാലഗോപാലാർച്ചന, ഭാഗ്യസൂക്തം, പുരുഷസൂക്തം. 8ന് രാവിലെ 7.30ന് ഗോവിന്ദപട്ടാഭിഷേകം. 10ന് മൃത്യുഞ്ജയഹവനം, പിതൃപൂജ, വിദ്യാഗോപാല മന്ത്രാർച്ചന. 9ന് രാവിലെ7.30ന് രുക്മിണിസ്വയംവരം. 8ന് നവക പഞ്ചഗവ്യകലശം. സ്വയംവരാർച്ചന, ലക്ഷ്മീനാരായണപൂജ, ശ്രീസൂക്തം, ഐക്യമത്യസൂക്തം. 10ന് രാവിലെ 11ന് കുചേലസംഗമം. നവഗ്രഹപൂജ, അവൽക്കിഴി സമർപ്പണം. 11ന് രാവിലെ 7.30ന് സ്വർഗാരോഹണം. രാത്രി 7.30ന് നൃത്തനൃത്യങ്ങൾ.