odana
വെളിയം കലയക്കോട് വാർഡിൽ അങ്കണവാടിയുടെ പുതിയ കെട്ടിടം വെളിയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.ബിനോജ് ഉദ്ഘാടനം ചെയ്യുന്നു.

ഓടനാവട്ടം: വെളിയം പഞ്ചായത്തിലെ കലയ്ക്കോട് വാർഡിൽ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വെളിയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.ബിനോജ് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ കെ.രമണി അദ്ധ്യക്ഷയായി. ജില്ലാപഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് അംഗങ്ങൾ, സ്റ്റാൻഡിംഗ് ചെയർ പേർസൺസ് കെ. സോമശേഖരൻ, എം.ബി.പ്രകാശ്, ജാൻസി സിജു, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.